ഖത്തറില്‍ മലയാളി യുവാവിനെ മതവിരുദ്ധ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുവെന്നാരോപിച്ച് മര്‍ദ്ദിച്ച സംഭവം വാര്‍ത്തയാക്കി ബിബിസി. ഇന്ത്യക്കാരുടെ ഖത്തറിലെ മര്‍ദ്ദനദൃശ്യങ്ങള്‍ വാട്സ് അപ്പില്‍ വൈറലായി എന്ന തലക്കെട്ടിലാണ് ബിബിസി സംഭവം വാര്‍ത്തയാക്കിയത്.
ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റ് ഇട്ടുവെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള യുവാവിനെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മര്‍ദ്ദിച്ച സംഭവം ഏറെ വിവാദമായിരുന്നു. ആളുമാറിയായിരുന്നു സംഘം യുവാവിനെ മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവം നിര്‍ഭാഗ്യകരമെന്നായിരുന്നു ഇന്ത്യന്‍ എംബസിയുടെ വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ച ദോഹയിലെ മാളില്‍ വച്ച് ഒരു സംഘം പ്രവാചകനെ വിമര്‍ശിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടുമായി യുവാവിനെ സമീപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. കണ്ട് നിന്ന ചിലരും മര്‍ദ്ദനത്തില്‍ അണിച്ചേര്‍ന്നു. മാളിലെ ജീവനക്കാര്‍ യുവാക്കളെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.
യുവാവിനെ മര്‍ദ്ദിക്കുന്ന സംഭവം വാട്സ് അപ്പില്‍ വൈറാലായിരുന്നു. നാടിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം എന്നാണ് ദോഹയിലെ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ വിഷയത്തില്‍ പ്രതികരിച്ചത്.
സംഭവത്തെ കുറിച്ച് ഖത്തര്‍ ഭരണകൂടം അന്വേഷണം നടത്തുന്നുണ്ട്.
മതനിന്ദ നടത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനുള്ള നിയമം നിലവിലുള്ള രാജ്യമാണ് ഖത്തറെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post