കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍ വിരുന്നില്‍ സിപിഎമ്മിന് ക്ഷണം. സിപിഎം ഉള്‍പ്പടെ ഇടത് പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ഇടത് നേതാക്കള്‍ പ്രതികരിച്ചത്.
ഇതിനിടെ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പ്രണബ് മുഖര്‍ജിയെ രാഹുല്‍ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണിച്ചില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പ്രണബ് മുഖര്‍ജിയും ക്ഷണിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
രാഹുല്‍ ഗാന്ധിയുടെ ചടങ്ങിലേക്ക് ഒട്ടേറെ പ്രമുഖരെ അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.തലസ്ഥാനത്തെ താജ് പാലസ് ഹോട്ടലിലാണ് രാഹുല്‍ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്ന് നടക്കുക.
Discussion about this post