തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാനായി രണ്ട് എക്സ്യുവി വാഹനങ്ങള്‍ കൂടി വാങ്ങണമെന്ന് ധനമന്ത്രി. ഇത് കൂടാതെ സംസ്ഥാന മന്ത്രിമാര്‍ക്കടക്കം മറ്റ് വിഐപികള്‍ക്കും വേണ്ടിയുള്ള സുരക്ഷ ശക്തമാക്കാനായി ആറ് ഇന്നോവ കാറുകള്‍ കൂടി വാങ്ങാനും നീക്കം. നിയമ സഭയിലാണ് ഈ ആവശ്യങ്ങള്‍ അവതരിപ്പിച്ച് തോമസ് ഐസക് ഉപയധനാഭ്യര്ത്ഥന നടത്തിയത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്കായി വൻ വാഹനവ്യൂഹത്തെയും പൊലീസ് പടയെയും രംഗത്തിറക്കിയിരിക്കെയാണു വീണ്ടും സുരക്ഷ കൂട്ടാൻ എട്ടു വാഹനങ്ങൾ വാങ്ങുന്നത്. ആകെ മുക്കാൽ കോടിയോളം രൂപയാണു വാഹനങ്ങൾ വാങ്ങാൻ ചെലവിടുന്നതെന്ന് ഉപധനാഭ്യർഥനയിൽ ധനമന്ത്രി വ്യക്തമാക്കി.
Discussion about this post