ഡല്‍ഹി: ഇന്ത്യന്‍ റിപ്പബ്‌ളിക്ദിനത്തില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ എത്തുന്നതിന് എതിരെ നാളെ ഇടതുപാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ അമേരിക്കയുടെ ഭരണത്തലവനെ മുഖ്യാതിഥിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇടതുപാര്‍ട്ടികളുടെ നിലപാട്.
മറ്റ് രാഷ്ട്രങ്ങളില്‍ അധിനിവേശം നടത്തുന്ന ലോകശക്തിയാണ് അമേരിക്ക, ജനാധിപത്യ സംരക്ഷണത്തിനെന്ന പേരില്‍ യുദ്ധം നടത്തുകയാണ് അമേരിക്ക പലയിടത്തും ചെയ്യുന്നത്. ഇതിനിടയില്‍ അമേരിക്കയുമായി സൗഹൃദം വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇടത് സംഘടനകള്‍ ആരോപിക്കുന്നു.
സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്‌ളോക്, ആര്‍.എസ്.പി, സി.പി.ഐഎം.എല്‍ (ലിബറേഷന്‍), എസ്.യു.സി.ഐസി എന്നീ പാര്‍ട്ടികളാണ് റിപ്പബ്ലിക് തലേന്നാള്‍ നടക്കുന്ന പ്രതിഷേധത്തില്‍ അണിനിരക്കുക.
അതേസമയം ഒബാമയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച ബസ്താറില്‍ മാവോയിസ്റ്റുകള്‍ ദണ്ഡകാരണ്യ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനുവരി 26നാണ് ബന്ദ്. ബന്ദില്‍ അണിച്ചേരണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പലയിടത്തും പോസ്റ്ററുകള്‍ സ്ഥാപിച്ചു. മോദിയും, ഒബാമയും ഒരേ പോലെയുള്ള ശത്രുക്കളാണെന്നാണ് മാവോയിസ്റ്റുകളുടെ പ്രഖ്യാപനം.
Discussion about this post