ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങിയ കല്യാണിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സംവിധായകന്‍ പ്രിയദര്‍ശന്റെ മകളായ കല്ല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കിയ കല്ല്യാണിക്ക് അഭിനന്ദനങ്ങളറിയിച്ച് മോഹന്‍ലാലെത്തിയിരിക്കുന്നു. മലയാള സിനിമയില്‍ ഒട്ടനവധി താരങ്ങള്‍ ഫിലിം ഫയര്‍ നേടിയിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ തന്റെ ഉറ്റ സുഹൃത്ത് പ്രിയന്റെ മകളുടെ നേട്ടത്തെ പ്രശംസിച്ചാണ് ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
സൂര്യ നായകനായിയെത്തിയ 24 സിനിമയുടെ സംവിധായകന്‍ വിക്രം കുമാറിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം കൂടിയാണ് ‘ഹലോ’. നാഗാര്‍ജ്ജുന നിര്‍മ്മിച്ച ചിത്രത്തില്‍ തന്റെ മകനായ അഖില്‍ അഖിനെനിയാണ് നായക വേഷം കൈകാര്യം ചെയ്തത്.
ഹലോയ്ക്ക് ശേഷം കല്ല്യാണിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം യുവതാരം ശര്‍വാനന്ദിനൊപ്പമാണ്. സുധീര്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്യാങ്ങ്സ്ററര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയായാണ് അണിയിച്ചൊരുക്കുന്നത്. കല്ല്യാണിയുടെ പുതിയ തെലുങ്ക് ചിത്രം അതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.
Discussion about this post