ഷാംഗ്ഹായി: ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക പുരോഗതിക്കായി ഇന്ത്യക്കും ചൈനയ്ക്കും ഒന്നിച്ചു മുന്നേറാമെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഷാംഗ്ഹായിയില്‍ ബിസിനസ് പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മോദിയുടെ പ്രതികരണം. ഇന്ത്യ നിക്ഷേപ സൗഹൃദമായി എന്നതാണ് ഏറ്റവും പുതിയ മാറ്റമെന്നും മോദി പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ പങ്കാളികളാകാന്‍ മോദി ചൈനീസ് കമ്പനികളെ ക്ഷണിച്ചു. 22 ചൈനീസ് കമ്പനികളുടെ സിഇഒമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിദേശമാധ്യമങ്ങള്‍ ഉള്‍പ്പടെ വാണിജ്യലോകം മോദിയുടെ ചൈനിസ് സന്ദര്‍ശനത്തിന് വലിയ പ്രധാന്യമാണ് നല്‍കുന്നത്.
ഇന്നലെ ഇന്ത്യയും ചൈനയും തമ്മില്‍ ഏകദേശം 63,000 കോടി രൂപയുടെ 24 കരാറുകള്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കത്തിനു പ്രായോഗികവും ഇരുപക്ഷത്തിനും സ്വീകാര്യവുമായ പരിഹാരം കണ്ടെത്താന്‍ ഇരു രാഷ്ട്രനേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് നരേന്ദ്ര മോദിയുമായി ബെയ്ജിങ്ങില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കാനും തീരുമാനിച്ചു.അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഇരുരാജ്യങ്ങളും പരസ്പര വിശ്വാസത്തോടെ നീങ്ങണമെന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും അഭ്യര്‍ത്ഥിച്ചു.
ചൈനയില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യ ഇ വീസ നല്കുമെന്നു നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഇന്നലെ ഉണ്ടായി. െ്രകെലാസം-മാനസസരോവര്‍ യാത്രയ്ക്കുള്ള രണ്ടാം പാത അടുത്തമാസത്തോടെ തുറക്കുമെന്നു മോദി പറഞ്ഞു. . തീവ്രവാദം സംബന്ധിച്ചു പാക്കിസ്ഥാനെ പേരെടുത്തു പറയാതെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പാക് അധിനിവേശ കാശ്മീരില്‍ വിദേശ നിക്ഷേപം നടത്താനുള്ള ചൈനയുടെ നീക്കത്തില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു
Discussion about this post