ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ രണ്ടാമത്തെ പോരില്‍ ബ്രസിലിന് രണ്ട് ഗോളിന്റെ ജയം. കളിയുടെ അവസാന മിനിറ്റുകളില്‍ നോടിയ രണ്ട് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാര് ഈ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. 90 മിനിറ്റില്‍ ഫിലിപ്പെ കുട്ടിനെയാണ് ആദ്യ ഗോള്‍ നേടിയത്.
🇧🇷 Brasil 1 – 0 Costa Rica 🇨🇷
Goal: Philippe Coutinho 90+1' ⚽
🏟 New Zenit Stadium
📽 #Rusia2018 #WorldCup #WM2018 #BRA #CRC #FifaWorldCup2018 #GrupoE
https://t.co/94FAPiNldl— SportRoundRobin (@SportRoundRobin) June 22, 2018
ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ ഗോള്‍ നേടി പട്ടിക തികച്ചു.
🇧🇷 Brasil 2 – 0 Costa Rica 🇨🇷
Goal: #Neymar Jr. 90+6' ⚽
🏟 New Zenit Stadium
📽 #Rusia2018 #WorldCup #WM2018 #BRA #CRC #FifaWorldCup2018 #GrupoE
https://t.co/Ofv3qzaS87— SportRoundRobin (@SportRoundRobin) June 22, 2018
ആദ്യ പത്തുമിനുട്ടിനുള്ളില്‍ തന്നെ കോസ്റ്റാറിക്കാ ബോക്സിന് മുന്നില്‍ നിന്ന് ബ്രസീല്‍ ഫ്രീ കിക്ക് നേടിയെടുത്തു. എന്നാല്‍ അത് മുതലാക്കാന്‍ കാനറികള്‍ക്ക് കഴിഞ്ഞില്ല. തൊട്ടടുത്ത നിമിഷം ബ്രസീലിനെ ഞെട്ടിക്കാന്‍ ലഭിച്ച അവസരം കോസ്റ്റാറിക്കയും പാഴാക്കി. കൂടുതല്‍ സമയവും പന്ത് ബ്രസീലിന്റെ കാലുകളിലായിരുന്നു.
ശക്തമായ പ്രതിരോധമാണ് കോസ്റ്ററിക്ക തീര്‍ത്തത്. ഇഞ്ചുറി ടൈം വരെ ബ്രസിലിനെ ഗോളടക്കാതെ പിടിച്ചു നിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു. ബ്രസിലിയന്‍ ആക്രമണ നിരയുടെ എല്ലാ ദൗര്‍ബല്യങ്ങളും ീ മത്സരത്തിലും കാണാനായി. നെയ്മര്‍ക്കും കാര്യമായ മുന്നേറ്റം നടത്താനായില്ല.
Discussion about this post