ഷാങ്ഹായ്: ചൈനയിലും ഇന്ത്യന്‍ സമൂഹത്തെ കയ്യിലെടുത്ത് മോദിയുടെ തകര്‍പ്പന്‍ പ്രസംഗം. ആയിരങ്ങള്‍ തിങ്ങിക്കൂടിയ ചടങ്ങില്‍ മോദിയുടെ ഒരോ വാക്കുകളേയും കൈയ്യടിയോടെയും ആര്‍പ്പുവിളികളോടെയുമാണ് സദസ് സ്വീകരിച്ചത്.
യു പി യെ സര്‍ക്കാരിനെ ഇത്തവണയും മോദി നിശിതമായി വിമര്‍ശിച്ചു. ഗുജറാത്തിന് പുറത്തുള്ള കാര്യങ്ങള്‍ തനിക്കറിയില്ലെന്നും, രാജ്യത്തിന്റെ ഭാവി അപകടത്തിലാവുമെന്നൊക്കെ പറഞ്ഞാണ് രാഷ്ട്രീയ എതിരാളികള്‍ തന്നെ ആക്രമിച്ചതെന്നും, എന്നാല്‍ അധികാരത്തിലെത്തിയ ശേഷം ഒരു ദിവസം പോലും അവധിയെടുക്കാതെ രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയാണെന്നും മോദി പറഞ്ഞു. തന്റെ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത് യാതൊരു ആരോപണങ്ങളും ഏല്‍ക്കാതെയാണ്. അതിന്റെ തുടര്‍ച്ചയ്ക്കായി ഏവരും അനുഗ്രഹിക്കണം.
ബയോഡാറ്റ നോക്കിയല്ല ഇന്ത്യന്‍ ജനത തന്നെ പ്രധാനമന്ത്രിയാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ത്യയിലെ സാധാരണക്കാരുടെ കരുത്താണ് ഒരു ചായ വില്പ്പനക്കാരന് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞതിലൂടെ കണ്ടത്. വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എന്നെ സംശയത്തോടെ കാണുന്നത് ശരിയല്ല’ മോദി പറഞ്ഞു.
മുന്‍ യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ചും മോദി രംഗത്തെത്തി. ‘മുമ്പ് ഇന്ത്യയെന്ന് കേട്ടാല്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ ഇന്ന് അതുവേണ്ട. എന്‍ഡിഎ ഭരണത്തില്‍ ഇന്ത്യയെ ഓര്‍ത്ത് നിങ്ങള്‍ക്ക് അഭിമാനിക്കാം’
ഇന്ത്യയുടെ ഉന്നമനത്തിനാണ് തന്റെ പരിശ്രമം. അതിനായി കഠിനധ്വാനം ചെയ്യുന്നതില്‍ ഒരു കുറവും വരുത്തില്ലെന്നും മോദി കൂട്ടിച്ചേര്ത്തുലോകം തന്റെ ചൈനീസ് സന്ദര്‍ശനത്തെ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പ്രോട്ടോകോള്‍ മറികടന്ന് തന്നെ സ്വീകരിക്കാന്‍ ചൈനീസ് പ്രസിഡണ്ട് തയ്യാറായി. തന്നെയല്ല ചൈനീസ് പ്രസിഡണ്ട് വരവേറ്റത്. 125 കോടി ഇന്ത്യക്കാരെയാണെന്നും മോദി പറഞ്ഞു.
മൂന്ന് ദിവസത്തെ ചൈനിസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് മംഗോളിയയിലേക്ക് പോയി.
Discussion about this post