ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിനൊപ്പം പ്രമുഖ ടീമുകളുടെ നെഞ്ചിടിപ്പും റഷ്യയില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കാം. ലോകചാമ്പ്യന് ജര്‍മ്മനി, മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന, ബ്രസില്‍ തുടങ്ങിയ ടീമുകളുടെയും ആരാധകരുടേയും നെഞ്ചും ഉടക്കു കൊട്ടുന്ന കൂട്ടത്തിലുണ്ട്. ഒരു മത്സരം പോലും ജയിക്കാതെ അവസാന മത്സരത്തിലേക്ക് ചുവടുവെക്കുന്ന അര്‍ജന്റീന കടുത്ത സമര്‍ദ്ദത്തിലാണ്. നൈജീരയുമായുള്ള മത്സരത്തിലെ ജയം, അതിനൊപ്പം ക്രോയേഷ്യ-ഐസ് ലന്റ് മത്സരത്തില്‍ ഐസ്ലന്റിന്റെ തോല്‍വി. ഇതാണ് മെസി പടയ്ക്ക് മുന്നിലുള്ള പോം വഴി. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേയ്ക്ക് ടിക്കറ്റ് ഉറപ്പാക്കി. അര്‍ജന്റീനയെ തോല്പിക്കാനായാല് ഇപ്പോള്‍ മൂന്ന് പോയിന്റുള്ള നൈജീരിയ നോക്കൗട്ടിലേയ്ക്ക് മുന്നേറും. നല്ല മാര്‍ജിനില്‍ ക്രൊയേഷ്യയെ തോല്പിക്കുകയും അര്‍ജന്റീന നൈജീരിയയെ തോല്പിക്കുകയും ചെയ്താല്‍ ഐസ്ലന്‍ഡിനും സാധ്യതയുണ്ട്. അര്‍ജന്റീനയ്ക്ക് നൈജീരിയയെ തോല്പിച്ചാല് മാത്രം പോര ക്രൊയേഷ്യ ഐസ്ലന്ഡിനെയും തോല്പിക്കണം. ഐസ്ലന്ഡ് ക്രൊയേഷ്യയെ തോല്പിക്കുകയും നൈജീരിയയും അര്‍ജന്റീനയും സമനിലയില്‍ പിരിയുകയും ചെയ്താല്‍ ഗോള്‍ ശരാശരി നിര്‍ണായകമാവും.
ഗ്രൂപ്പ് ഇയില്‍ ബ്രസിലിന്റെ നില അത്രയൊന്നും സുരക്ഷിതമല്ല. സെര്ബിയുമായുള്ള മത്സരത്തില്‍ തോറ്റാല്‍ പിന്നെ മറ്റ് മത്സരഫലങ്ങളെ കാത്തിരിക്കേണ്ടി വരും അവര്‍ക്ക്. ബ്രസീലിനും സ്വിറ്റ്സര്‍ലന്‍ഡിനും നിലവില്‍ നാലു പോയിന്റ് വീതമുണ്ട്. സെര്‍ബിയക്ക് മൂന്നും. ഇതില്‍ ആര്‍ക്കു വേണമെങ്കിലും നോക്കൗട്ടിലെത്താം എന്നതാണ് അവസ്ഥ. ബുധനാഴ്ച സെര്‍ബിയ ബ്രസീലിനെയും സ്വിറ്റ്സര്‍ലന്‍ഡ് കോസ്റ്ററീക്കയെയും നേരിടുകയാണ്. കോസ്റ്ററീക്ക ഇതിനകം പുറത്തായി.
ആറു പോയിന്റുള്ള മെക്സിക്കോയാണ് ഗ്രൂപ്പില്‍ എഫ് ഗ്രൂപ്പില്‍ മുന്നില്‍. ജര്‍മനി ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തുകയും സ്വീഡന് മെക്സിക്കോയെ വീഴ്ത്തുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്കും ആറു പോയിന്റാവും. അപ്പോള്‍ ഗോള്‍ശരാശരി നിര്‍ണായകമാവും. മെക്സിക്കോയും ദക്ഷിണ കൊറിയയും ജയിച്ചാല്‍ മെക്സിക്കോ കയറും. ജര്‍മനി, ദക്ഷിണ കൊറിയ, സ്വീഡന് എന്നിവര്‍ക്ക് ഗോള്‍ശരാശരി നിര്‍ണയാകമാവും.
റഷ്യ, യുറഗ്വായ്, ഫ്രാന്‍സ്, ക്രൊയേഷ്യ, ബെല്‍ജിയം, ഇംഗ്ലണ്ട് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പാക്കി. ഈജിപ്ത്, സൗദി, മൊറോക്കോ, പെറു, കോസ്റ്ററീക്ക, ടുണീഷ്യ, പാനമ, പോളണ്ട് എന്നിവര്‍ പുറത്തായി.
Discussion about this post