ജെസ്നയുടെ തിരോധാനത്തിലെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണനയില്‍ ഉള്ളതിനാല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്
ജസ്നയുടെ തിരോധാനത്തില്‍ ഷോണ്‍ ജോര്‍ജ് ഉം ജസ്നയുടെ സഹോദരനും നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് ഹൈ കോടതി തള്ളിയത്.
കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമാണ് മാത്രവുമല്ല ജസ്ന അന്യായ തടങ്കലിലാണെന്നു തെളിയിക്കാന്തക്ക സാഹചര്യം ഒന്നും ഇല്ല. ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതൊരു തട്ടികൊണ്ടു പോകല്‍ കേസ് അല്ലെന്നും,കുട്ടിയെ കാണാതായ കേസ് ആണെന്നും കോടതി വിലയിരുത്തി. നിലവില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.പോലീസ് അന്വേഷണം തൃപ്തി കരം അല്ല എന്ന് കരുതുന്നുണ്ടെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടാം. ഇപോഴത്തെ ഉത്തരവിലെ നിരീക്ഷണങ്ങള്‍ മറ്റു ഹര്‍ജികള്‍ക്ക് ബാധകം ആവില്ലെന്നും ഡിവിഷന് ബഞ്ച് വ്യക്തമാക്കി.കേസിലെ അന്വേഷണം സംബന്ധിച്ച് ഇന്നലെ സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Discussion about this post