അമ്മ എന്ന സംഘടനയില്‍ നിന്നുള്ള രാജി അക്രമിക്കപ്പെട്ട നടി പങ്കുവച്ചത് ഫേസ്ബുക്കിലൂടെയാണ്. കുറ്റാരോപിതനെ സംഘടനയില്‍ തിരിച്ചെടുത്തത് കൊണ്ടല്ല, ആരോപിതാനെ സംഘടന സംരക്ഷിക്കുന്നതിലാണ് രാജി എന്നാണ് നടി പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
”അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ്. എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം. ഇതിനു മുന്‍പ് ഈ നടന് എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍, ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു.”
Discussion about this post