കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ എറണാകുളം മഹാരാജാസ് കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനി അനൂജയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടാണ് ഷഹീന് ഫോഴ്സ് എന്ന തീവ്രവാദ വനിത സംഘടനയുടെ പേര് ഉയരുന്നത്. അല്‍ഖ്വയ്ദയുടെ വനിത വിംഗായ ഷഹീന്‍ഫോഴ്സ് കോളേജുകളില്‍ രഹസ്യമായി പ്രവര്‍ത്തിയ്ക്കുന്നുവെന്ന് സംശയമുള്ളതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇടത് പക്ഷ സ്വഭാവമുള്ള , വനിത സ്വാതന്ത്ര്യത്തിന് വേണ്ടി നില കൊള്ളുന്ന സംഘടന എന്ന രീതിയില്‍ രഹസ്യമായ പ്രവര്‍ത്തിക്കുന്ന ചില കൂട്ടായ്മകള്‍ പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നതിന് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നുവെന്ന സംശയമാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ളത്. മഹാരാജാസ് കോളേജില്‍ അടുത്തയിടെ പ്രണയംമൂലം മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നതായി എബിവിപി പ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തിലെ തീവ്രവാദബന്ധമുള്ള സംഘടനകളില്‍ പ്രവര്‍ത്തിയ്ക്കുന്ന ചിലരാണ് ഇത്തരം നീക്കത്തിന് മറുവശത്തുള്ളതെന്നും, അനൂജയുടെ മരണം ഇതിന്റെ പ്രത്യേക്ഷ തെളിവാണെന്നും ഹിന്ദു സംഘടനകള്‍ ആരോപിച്ചു.
കുട്ടികളെ പ്രണയച്ചതിയില്‍ പെടുത്തി മയക്കുമരുന്നിന് അടിമപ്പെടുത്തിയും നഗ്ന വീഡിയൊ എടുത്ത് ഭീഷണിപ്പെടുത്തിയും ഉപയോഗിക്കുന്നതായുള്ള ആരോപണങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ അനൂജയുടെ മരണം ലൗവ് ജിഹാദാണെന്ന ആരോപണം ഉയര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട് യുമോര്‍ച്ച പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഖലിം എന്ന ചാവക്കാട് സ്വദേശിയുടെ ക്രിമിനല്‍ പശ്ചാത്തലവും, പോപ്പുലര്‍ ഫ്രണ്ട് സംഘടന ബന്ധവും ഉയര്‍ത്തിയാണ് ലൗവ് ജിഹാദ് ആരോപണം ഉയര്‍ത്തുന്നത്. വിവാഹം കഴിയ്ക്കാതെ പെണ്‍കുട്ടിയ്ക്കൊപ്പം കഴിഞ്ഞിരുന്ന ഖലിമിന് നാട്ടില്‍ ഭാര്യയും കുട്ടികളുമുണ്ട്. അനൂജയെ ഇയാള്‍ വിവാഹം കഴിച്ചതിന് തെളിവൊന്നുമില്ലെന്ന് പോലിസ് പറയുന്നു. നന്നായി പഠിച്ചിരുന്ന, ശക്തമായ ജീവിത വീക്ഷണങ്ങളുള്ള അനൂജ ആദ്മഹത്യ ചെയ്യിലെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഉറപ്പിച്ച് പറയുന്നു.
പെണ്‍കുട്ടി മൊട്ടയിച്ചതിലും ദുരൂഹത കാണുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് അര്‍ബുദ രോഗികള്‍ക്ക് ദാനം ചെയ്യാന്‍ അനൂജ മുടി ബോബ് ചെയ്തിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ മൊട്ട അടിച്ചത് അനൂജ പറഞ്ഞിട്ട് താന്‍ ചെയ്തതാണെന്ന് ഖാലിം പോലിസിനോട് പറഞ്ഞിട്ടുണ്ട്. തലമറയ്ക്കാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയില്ല എന്ന അവസ്ഥയുണ്ടാക്കുന്നതിന് നിര്‍ബന്ധിച്ച് മൊട്ടയടിച്ചതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ഇന്ന് സംസക്കരിക്കും.
എന്താണ് ഷഹീന് ഫോഴ്സ്
ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ നിന്നും മറ്റും വനിത ബോംബറുകളെ റിക്രൂട്ട് ചെയ്യുന്ന സംഘടനയാണ് അല്‍ഖ്വയ്ദയുടെ വനിത വിംഗായ ഷഹീന് ഫോഴ്സ്. അഫിന്ഡ ആയിഷയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഷഹീിന് ഫോഴ്സ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയതായി കഴിഞ്ഞ ഫെബ്രുവരിയില്‍ അല്‍ഖ്വയ്ദ് ഇന്ത്യ ഉപഭൂഖണ്ഡ വിഭാഗം നേതാവ് അസിം ഉമര്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ-ബംഗ്ലാദേശ്-ഇന്ത്യ എന്നിവിടങ്ങളില്‍ സംഘടന റിക്രീട്ട്മെന്റ് നടത്തുന്നതായി രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം ഈ സംഘടന എത്തരത്തിലാണ് സ്ത്രീകള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. കോളേജ് ക്യാമ്പസുകളിലും മറ്റും ഷഹീന് ഫോഴ്സൃിന്റെ സാന്നിധ്യമുള്ളതായി വിവരമില്ലെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് പിന്നില്‍ ഇത്തരം സംഘടനകള്‍ നേരിട്ട് ഇടപെടാനുള്ള സാധ്യതയും കുറവാണ്.
ലൗവ് ജിഹാദിലൂടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്ന ആശയം സംഘടന പ്രചരിപ്പിക്കുന്നതായി വിവിധ വാര്‍ത്ത ഏജന്‍സികള്‍ മാസങ്ങള്‍ക്ക് മുന്‍പെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post