ഇന്ധനവില വര്‍ദ്ധനവിനെതിരെ സിപിഎം രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. ശക്തമായ പ്രക്ഷോഭത്തിന് സിപിഎം ഒരുങ്ങുകയാണെന്ന് പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം ച്ചെൂരി അറിയിച്ചു.
നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര കോടി രൂപ സംഭാവന നല്‍കുമെന്നും സീതാറാം യെച്ചൂരി അറിയിച്ചു.
ആര്‍എസ്പിയുമായി ആശയവിനിമയം നടത്തുന്നതില്‍ തെറ്റില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. ആര്‍എസ്പിയേയും ജെഡി-യുവിനേയും മുന്നണിയിലെടുക്കുന്ന കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതൃത്വത്തെക്കുറിച്ചു വി.എസ്. അച്യുതാനന്ദന് പറഞ്ഞതെന്താണെന്നു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
Discussion about this post