നിര്‍ണായകമായിരുന്ന നൈജീരിയയ്ക്കെതിരെ മത്സരത്തിനു ശേഷമാണ്. തന്നോടു ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനെയും കൂടെയുണ്ടായിരുന്നവരെയും എല്ലതലത്തിലും അമ്പരപ്പിക്കുകയായിരുന്നു മെസി. കളിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് അര്‍ജന്റീന റിപ്പോര്‍ട്ടര്‍ താന്‍ മുമ്പ് മെസിക്ക് നല്കിയ ഒരു സമ്മാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്. അര്‍ജന്റീന ഐസ്ലാന്ഡിനോട് സമനില വഴങ്ങിയ ജൂണ്‍ 16നായിരുന്നു ഒരു ചുവന്ന റിബണ്‍ സമ്മാനമായി മാധ്യമ പ്രവര്ത്തകന് മെസിയ്ക്ക് നല്‍കിയത്. . ”ഇത് ഒരു മന്ത്രച്ചരടാണ്. അമ്മ നിങ്ങള്‍ക്ക് തരാന്‍ ഏല്‍പ്പിച്ചതാണ്. അവര്‍ക്ക് എന്നേക്കാള്‍ ഇഷ്ടം ഈ ലോകത്ത് നിങ്ങളോടാണ്. അതുകൊണ്ട് ഇത് നഷ്ടപ്പെടുത്തരുത്’ എന്നോര്മ്മിച്ചായിരുന്നു അന്ന് ചരട് നല്‍കിയത്.
ആ ചരട് ഇപ്പോഴും കൈവശമുണ്ടോ അതോ കളഞ്ഞോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അതിന് സഹജമായ ചെറു പുഞ്ചിരിയോടെയായിരുന്നു മെസിയുടെ മറുപടി. ‘ഇതാ ഇങ്ങോട്ട് നോക്കൂ..’ ആ ചരട് കെട്ടിയ കാലുകള്‍ മെസി ഉയര്‍ത്തിക്കാണിച്ചു .
ആരാധികന്റെ സമ്മാനം ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന മെസിയുടെ പ്രവര്‍ത്തിയെ ഫുട്ബോള്‍ ലോകം ഒന്നടങ്കം പ്രശംസിക്കുകയാണിപ്പോള്‍.
Discussion about this post