ലോകകപ്പില്‍ തോറ്റതിന് പിന്നാലെ നാട്ടില്‍ തിരിച്ചെത്തിയ ബ്രസീല്‍ ടീമിന് നേരെ ആരാധകര്‍ ചീമുട്ടയെറിഞ്ഞെന്ന് വ്യാജ വാര്‍ത്ത നല്കിയ ഏഷ്യാനെറ്റിന് ബ്രസില്‍ ആരാധകരുടെ പരിഹാസം. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടര്‍ അടക്കമാണ് ബ്രസീല്‍ ടീമിന് നേരെ ചീമുട്ടയേര്‍ ഉണ്ടായെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. നാട്ടിലെത്തിയ ടീം സഞ്ചരിച്ച ബസ്സിന് നേരെയാണ് ചീമുട്ടയേറ് ഉണ്ടായതെന്നായിരുന്നു വാര്‍ത്ത. മാസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയൊ ഉള്‍പ്പടെ ആയിരുന്നു വാര്‍ത്ത
തെറ്റായ വാര്‍ത്തയാണ് നല്‍കിയത് എന്ന് ബ്രസില്‍ ആരാധകര്‍ പറഞ്ഞതോടെ വാര്‍ത്ത മുക്കി, ടീമിന് ബ്രസിലില്‍ ഉജ്ജ്വല സ്വീകരണം എന്നാക്കി മാറ്റി. തങ്ങള്‍ തെറ്റായ വാര്‍ത്ത നല്കി എന്ന് സൂചിപ്പിക്കാത്ത വീണിടത്ത് കിടന്ന് ഉരുണ്ടായിരുന്നു ഏഷ്യാനെറ്റിന്റെ പുതിയ വാര്‍ത്ത നല്കല്
ഏഷ്യാനെറ്റിന് പരിഹസിച്ചും വിമര്‍ശിച്ചു ബ്രസീല്‍ ഫാന്‍സ് കേരള ഉള്‍പ്പടെ ബ്രസീല്‍ ആരാധകര്‍ രംഗത്തെത്തി
https://www.facebook.com/BrazilFANSKerala/photos/a.201149686707028.1073741825.121941471294517/1056223454532976/?type=3&theater
മാധ്യമങ്ങള്‍ ആരാധകരുടെ ചൂടറിഞ്ഞു..!
പ്രമുഖ ചാനലുകള്‍ വ്യാജ വാര്‍ത്ത മുക്കി.
ഏഷ്യാനെറ്റ് ദേ ഉജ്വല സ്വീകരണം എന്നും പറഞ്ഞ് വാര്‍ത്ത നല്കിയിരിക്കുന്നു. തിരുത്തിയതിന് പ്രത്യേകം നന്ദിയൊന്നും ഇല്ല, കാരണം സത്യം എഴുതുക എന്നത് നിങ്ങടെ ഔദാര്യമൊന്നുമല്ല, അത് കടമയാണ്.
കാലം മാറി മാധ്യമ പ്രവര്‍ത്തകരേ.. നേരായ വിവരങ്ങളറിയാന്‍ നിങ്ങളെ മാത്രം ആശ്രയിക്കേണ്ട കാലം എന്നേ മണ്മറഞ്ഞു.- എന്നിങ്ങനെയാണ് ബ്രസീല്‍ ഫാന്‍സ് കേരളയുടെ കളിയാക്കാല്‍. ബ്രസീലിന് നല്കിയ സ്വീകരണത്തിന്റെ വീഡിയൊയും ആരാധകര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/BrazilFANSKerala/photos/a.201149686707028.1073741825.121941471294517/1056280371193951/?type=3&theater
https://www.facebook.com/BrazilFANSKerala/videos/1055584941263494/
Discussion about this post