ഹിന്ദു ദൈവമായ ശ്രീരാമനെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ സിനിമാ വിമര്ശകന് മഹേഷ് കാത്തിയെ ആറ് മാസത്തിന് ഹൈദരാബാദില്‍ നിന്ന് നാട് കടത്താന്‍ പോലിസ്. മഹേഷ് കാത്തി ഹൈദരബാദില്‍ കാലു കുത്തിയാല്‍ അത് സംഘര്ഷത്തിനിടയാക്കിയേക്കുമെന്നാണ് തെലങ്കാന പോലിസ് പറയുന്നത്.
ആന്ധ്രാപ്രദേശിലെ കാത്തിയുടെ ജന്മനാടായ ചിറ്റൂരിലേക്ക് അദ്ദേഹം പോകണമെന്നാണ് പോലിസ് പറയുന്നത്. കാത്തിയെ തെലങ്കാനയില്‍ പ്രവേശിപ്പിക്കരുതെന്ന് ചില ഹിന്ദു സംഘടനകള്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇക്കാര്യം അവര്‍ പോലിസിനോട് ആവശ്യപ്പെടുകയും ചെയ്തു.
കേസില്‍ ജാമ്യം ലഭിച്ചാല്‍ ഹൈദരബാദില്‍ എത്താതിരിക്കാനുള്ള മുന്‍കരുതലാണ് പോലിസ് സ്വീകരിക്കുന്നത്. അതേസമയം മഹേഷ് കാത്തിയെ സ്വീകരിക്കാന്‍ ആന്ധ്രാപ്രദേശ് പോലിസിനും താല്പര്യമില്ല. മഹേഷ് കാത്തിയെ കൈമാറുന്നത് സംബന്ധിച്ച യാതൊരു വിവരവും തെലങ്കാന പോലിസില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് ആന്ധ്ര പോലിസ് പറയുന്നത്.
Discussion about this post