ബ്രസില്‍ സൂപ്പര്‍ താരം ജൂനിയര്‍ നെയ്മറും, ഫ്രാന്‍സ് കൗമാര താരം എംബാപ്പയും തമ്മിലുള്ള ബന്ധം സുഖകരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിലെ പ്രമുഖ ടീമായ പിഎസ്ജിയിലെ താരങ്ങളാണ് ബ്രസീലിന്റെ നെയ്മര്‍ ജൂനിയറും ഫ്രഞ്ച് താരം കൈലിയാന്‍ എംബാപ്പയും.
ബ്രസീല്‍ ടീമിലെ സഹതാരം ഡാനി ആല്‍വസുമായി ചേര്‍ന്ന് ‘ടീനേജ് മ്യൂട്ടന്റ് നിന്‍ജ ടര്‍ട്ടില്‍സ്’ എന്ന ആനിമേഷന്‍ ചിത്രത്തിലെ ഡൊണാറ്റെല്ലോ എന്ന കഥാപാത്രത്തിന്റെ പേര് പറഞ്ഞ് എംബാപ്പയെ നെയ്മര്‍ പരിഹസിക്കാറുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തന്നെ ഇത്തരത്തില്‍ ആമകളുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ലെന്ന് എംബാപ്പ വ്യക്തമാക്കിയെങ്കിലും നെയ്മറും ആല്‍വസും പരിഹസിക്കുന്നത് അവസാനിപ്പിച്ചില്ലെന്നും സോഷ്യല്‍ മീഡിയ ഉപയോഗിച്ചും ഈ പരിഹാസം തുടര്‍ന്നുവെന്നും സ്പാനിഷ് മാധ്യമമായ എല്‍ പയസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകകപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ എംബാപ്പയെ കുറിച്ച് ഡാല്വിസ് പോസ്റ്റിട്ടിരുന്നു. ഡൊണാറ്റെല്ലോ ഇത്രയ്ക്ക് ഫാസ്റ്റാണോ എന്നാണ് ആല്‍വസ് ചോദിക്കുന്നത്.എന്നാല്‍ നെയ്മറും എംബാപ്പയും ഒരുമിച്ച കളിച്ചപ്പോള്‍ തമ്മില്‍ അത്ര സുഖത്തിലല്ല. ഇരുതാരങ്ങള്ക്കിടയില് എന്തോ പ്രശ്നമുണ്ടെന്നും സ്പെയിന് പത്രം പറയുന്നു.
നെയ്മര്‍ 19-കാരനായ എംബാപ്പയെ ഭയപ്പെടുത്തി ടീമില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിപിടിയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. എംബാപ്പയോടുള്ള നെയ്മറിന്റെ സമീപനത്തില്‍ ഫ്രഞ്ച് താരത്തിന്റെ അച്ഛന് നിരാശവാനായെന്നും ഈ വാര്‍ത്തയില്‍ പറയുന്നു
Discussion about this post