സിപിഎം രാമായണ മാസത്തില്‍ രാമായണപഠനം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ സിപിഎം അനുകൂല നിലപാടുകളിലൂടെ വിവാദത്തിലായ പ്രഭാഷകന്‍ സന്ദീപാനന്ദ ഗിരിയെ വെള്ളം കുടിപ്പിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആര്.വി ബാബു.
രാമായണത്തില്‍ ദളിതനായ ശംഭുകനെ കൊന്നത് ശ്രീരാമന് തന്നെയാണെന്നായിരുന്നു സന്ദിപാനന്ദ ഗിരിയുടെ വാദം. എന്നാല്‍ ഏത് രാമായണത്തിലാണ് അതുള്ളത്..വാത്മീകി രാമായണത്തിലുണ്ടോ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആര്. വി ബാബുവിന്റെ ചോദ്യം.
ഇല്ലേ എന്ന് സന്ദീപാനന്ദ ഗിരി തിരിച്ച് ചോദിച്ചപ്പോള്‍ ഉണ്ടെങ്കില്‍ ശ്ലോകം ചൊല്ലു എന്നായി ബാബു. ഇതോടെ മറ്റ് കാര്യങ്ങള്‍ വിശദീകരിച്ച് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ആര്.വി ബാബു ചോദ്യത്തിലുറച്ചു നിന്നതോടെ സന്ദീപാനന്ദ ഗിരി വെട്ടിലായി. ഒടുവില്‍ അങ്ങനെ ഒരു സംഭവം രാമായണത്തിലില്ല എന്ന് സന്ദീപാനന്ദ ഗിരിക്ക് സമ്മതിക്കേണ്ടി വന്നു.അപ്പോള്‍ മുമ്പ് സ്വാമി പറഞ്ഞ കാര്യം എന്തായി എന്നായി ഹിന്ദു ഐക്യവേദി നേതാവിന്റെ ചോദ്യം.
ചാനല്‍ ചര്‍ച്ചയുടെ വീഡിയൊ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post