പത്തനംതിട്ടയില്‍ പാര്‍ട്ടി ഓഫിസില്‍ നിന്ന് വീട്ടിലേക്ക് പോയിരുന്ന എസ്എഫ്ഐ നേതാവിനെ എസ്ഡിപിഐക്കാര് വെട്ടി വീഴ്ത്തി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവിക്കാണ്(21) വെട്ടേറ്റത്. ബുധനാഴ്ച രാത്രി 8.30 ഓടെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു.പിന്നില്‍ നിന്നെത്തിയ ഒരു സംഘം ബൈക്ക് ഓടിക്കുന്ന ഉണ്ണിയെ പുറകില്‍ നിന്നും വടിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു.
താഴെവെട്ടിപ്രം റിങ്റോഡില്‍ ഇടതുഭാഗത്തുകൂടെ ബൈക്കില്‍ മറികടന്നെത്തിയ സഘം ഉണ്ണിയെ ആക്രമിക്കുകയായിരുന്നു. ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഉണ്ണി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉണ്ണിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മഹാരാജാസ് കോളേജില്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് ശേഷവും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെ നേരെ ആക്രമണം നടന്നിരുന്നു. ആലപ്പുഴയില്‍ രണ്ട് നേതാക്കള്‍ക്ക് എസ്ഡിപിഐ വിരുദ്ധ പ്രകടനത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ വെട്ടേറ്റു. തിരുവന്തപുരത്തും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എസ്ഡിപിഐ അക്രമം അരങ്ങേറി.
Discussion about this post