അഭിമന്യുകൊലക്കേസിലെ പ്രതികളായ എസ്ഡിപിഐക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി എസ്എഫ്ഐ നേതാവ് ജെയ്ക് സി തോമസിന്റെ കൊലവിളി പ്രസംഗം
നാദാപുരം ബിനു വധക്കേസിലെ പ്രതികളായ എന്ഡിഎഫുകാരില് മൂന്ന് പേര് ജിവിച്ചിരുപ്പില്ല എന്നോര്‍മ്മിപ്പിച്ചാണ് അഭിമന്യു വധക്കേസിലെ കൊലയാളികളായ എസ്ഡിപിഐക്കാര്‍ക്ക് എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് ജെയ്ക് സി തോമസിന്റെ മുന്നറിയിപ്പ്.
”നാദാപുരം കല്ലാച്ചിയിലെ മുപ്പത്തെട്ടു വയസ്സുകാരിയായ നബീസയേയും, അവരുടെ മകളെയും നിസ്ക്കാര പായില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്ന് നുണ പറഞ്ഞാണ് സിഐടിയു പ്രവര്‍ത്തകനായ ബിനുവിനെ എന്‍ഡിഎഫുകാര്‍ കൊലപ്പെടുത്തിയത്. 38 ദിവസത്തിന് ശേഷം നബീസയും മകളും വിദേശത്ത് നിന്ന് നാട്ടിലെത്തി അത്തരമരു സംഭവമേയില്ല എന്ന് വാര്‍ത്താ സമ്മേളനം നടത്തി പുറം ലോകത്തെ അറിയിച്ചു. പച്ചക്കള്ളം പ്രചരിപ്പിച്ച് ഇതരമതസ്ഥനെ വെട്ടികൊലപ്പെടുത്തിയ പാരമ്പര്യം എന്‍ഡിഎഫിനു മാത്രമാണ് ഉള്ളത്.
എന്നാല്‍ സഖാവിനെ കൊലപ്പെടുത്തിയ കേസിലെ എസ്ഡിപിഐക്കാരും എന്ഡിഎഫുമാരുമായിരുന്ന ആറ് പ്രതികളില്‍ മൂന്ന് പേര് ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് എന്‍ഡിഎഫുകാര്‍ ഓര്‍ക്കുന്നത് നല്ലതാണ്”.ഞങ്ങളങ്ങനെ പ്രതിരോധിക്കാന്‍ നിര്‍ബന്ധിരാകുമെന്നും ജെയ്ക് സി തോമസ് പറയുന്നു. വെട്ടിക്കാട് നടന്ന അഭിമന്യു പ്രതിഷേധ സദസ്സിലാണ് ജെയ്കിന്റെ പ്രസംഗം
വീഡിയൊ-
Discussion about this post