ചെന്നൈ: തമിഴ്നാട്ടില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അണ്ണാ ഡിഎംകെ സഖ്യത്തിന് സാധ്യതയെന്ന് വിലിയരുത്തല്‍. ബിജെപി സംസ്ഥാന ഘടകം ജയലളിതയോടുള്ള നിലപാട് മയപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയോടെ ബിജെപി തമിഴ്നാട് ഘടകം ജയലളിതയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. കേസില്‍ നിന്നും കുറ്റവിമുക്തയായ ജയലളിതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയച്ചതും സംസ്ഥാന ഘടകത്തിന്റെ നിലപാട് മാറ്റത്തിന് കാരണമായി.
ജയലളിതയുടേത് സദ് ഭരണമായിരുന്നെന്നും, നാടിന്റെ പുരോഗതിയ്ക്ക് എഐഎഡിഎംകെ ഭരണം അത്യാവശ്യമാണെന്നുമാണ് തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്രാധാകൃഷ്ണന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത എന്‍ഡിഎ സര്‍ക്കാരിന് ജയലളിതയുടെ പിന്തുണ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അടുത്ത വര്‍ഷമാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ്. കേന്ദ്രഭരണമുള്ള ബിജെപിയെ കൂടെകൂട്ടുന്നതിന് എഐഎഡിഎംകെയ്ക്കും എതിര്‍പ്പില്ലെന്നാണ് സൂചന.
ജി.കെ വാസന് നയിക്കുന്ന തമിഴ് മാനില കോണ്‍ഗ്രസും ഈ സഖ്യത്തിനൊപ്പം ചേര്‍ന്നേക്കും.
Discussion about this post