എറണാകുളത്ത് വാര്‍ത്താസമ്മേളനത്തിനെത്തിയ എസ്ഡിപിഐ ഭാരവഹികള്‍ പോലിസ് കസ്റ്റഡിയില്‍. മഹരാജാസ് കോളേജിലെ അഭിമന്യു വധവുമായി ബന്ധപ്പെട്ടാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. ഏഴ് പേരെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ മജീദ് ഫൈസി തുടങ്ങിയ നാല് നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്.സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിവരും സംഘത്തിലുണ്ട്.
എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ നാല് നേതാക്കളെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വലിയ പോലിസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.
Discussion about this post