കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത നിവാരണസേന എത്തി. പല പ്രദേശങ്ങളും മഴയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന കോട്ടയം ജില്ലയിലേക്കാണ് ദുരന്ത നിവാരണസേന എത്തിയത്.
ദുരന്തനിവാരണസേനയുടെ 40 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. പൂവത്തുംമൂട്, ഇറഞ്ഞാല്‍ എന്നീ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനാണ് സംഘം ആദ്യം ശ്രമിക്കുന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ദുരനന്തനിവാരണ സേന പ്രവര്‍ത്തിക്കുന്നത്.
കനത്ത മഴയില്‍ വെള്ളം പൊങ്ങിയതോടെ തിരുവാര്‍പ്പ്, അയ്മനം, മണര്‍കാട്, പേരൂര്‍, കോട്ടയം വില്ലേജുകളില്‍ നൂറുകണക്കിന് വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.ആദ്യഘട്ടത്തില്‍ ഇവിടെയായിരിക്കും രക്ഷാപ്രവര്‍ത്തനം. രണ്ടുനില വീടുകളിലെ താഴത്തെ നിലയില്‍ വെള്ളം നിറഞ്ഞതിനാല്‍ മുകളിലത്തെ നിലയില്‍ അഭയം പ്രാപിച്ചവരുമുണ്ട്. വെള്ളത്താല്‍ ചുറ്റപ്പെട്ട വീടുകളില്‍ വളര്‍ത്തു മൃഗങ്ങളുമായി കഴിയുന്നവരും പ്രദേശങ്ങളിലുണ്ട്.
Discussion about this post