കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് ബസില്‍ കടത്തി കൊണ്ടുവന്ന ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട നാല് മഹാരാഷ്ട്ര സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. കണക്കിലില്ലാത്ത പണം ബസില്‍ കടത്തികൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്.
ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസില്‍ വച്ചാണ് പണം പിടിച്ചെടുത്തത്. കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. കേസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുമെന്നാണ് സൂചന.
Discussion about this post