ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം റിഷഭ് പന്തിന്റെ അരങ്ങേറ്റത്തിന് പര്യടനം വഴിയൊരുക്കും. വിന്‍ഡീസ് എ ടീമിനെതിരായ പ്രകടനമാണ് പന്തിനെ ടീമിലേക്ക് എത്തിച്ചത്.
പരുക്കേറ്റ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ ഇടംനേടിയില്ല. മലയാളി താരം കരുണ്‍ നായര്‍ വീണ്ടും ടീമിലെത്തി.
വൃദ്ധിമാന്‍ സാഹ പരുക്കില്‍ നിന്നും പൂര്‍ണമായി മോചിതനാകാത്തതിനാല്‍ ദിനേശ് കാര്‍ത്തിക്കായിരിക്കും കീപ്പര്‍. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലും കാര്‍ത്തിക് കളിച്ചിരുന്നു.
മുതിര്‍ന്ന താരങ്ങളായ ആര്.അശ്വിനും രവീന്ദ്ര ജഡേജയും ടീമില്‍ മടങ്ങിയെത്തി.കുല്‍ദീപ് യാദവും ടീമിലുണ്ട്. പേസര്‍മാരായ ഇശാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും ശാര്‍ദുല്‍ ഠാക്കൂറും ഉമേഷ് യാദവും ടീമിലിടം നേടി. അജിങ്ക്യ രഹാനെയും ടെസ്റ്റ് ടീമിലുണ്ട്. രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. ഏകദിനത്തിലെ ഓപ്പണര്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ടീമിലില്ല.
ടീം; വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, മുരളീ വിജയ്, ചേതേശ്വര്‍ പൂജാര, അജിന്‍ക്യാ രഹാനെ, കരുണ്‍ നായര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ആര് അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര. ശാര്‍ദുല്‍ ഠാക്കൂര്‍.
Discussion about this post