കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ തടവിലാക്കിയ മൂന്നാമത്തെയാളും രക്ഷപ്പെട്ടു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെയായിരുന്നു ഇന്നലെ മാവോയിസ്റ്റ് തീവ്രാവാദികളെന്നും സംശയിക്കുന്ന ഒരു സംഘം ബന്ദികളാക്കിയത്.
തോക്കുമായെത്തിയ സംഘത്തില്‍ മൂന്നുപുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളതെന്നാണ് രക്ഷപ്പെട്ടെത്തിയവര്‍ പോലിസിനെ അറിയിച്ചു.വയനാട് മേപ്പാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ഇതരസംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്.
ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ട് എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് എസ്റ്റേറ്റ് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.
Discussion about this post