മിശ്രവിവാഹിതരായ മുസ്ലിം പെണ്‍കുട്ടിയേയും ഭര്‍ത്താവിനെയും വധിക്കുമെന്ന് എസ്ഡിപിഐ ഭീഷണി ഉയര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംഘടനക്കെതിരെ പരിഹാസവുമായി മാധ്യമപ്രവര്ത്തന് കെ.ജെ ജേക്കബ്. ആറ്റിങ്ങല്‍ സ്വദേശിയായ ഹാറൂണും ഷെഹാനയും എസ്ഡിപിഐ വധഭീഷണിയുമായി രംഗത്തെത്തിയതോടെ പുറത്തിറങ്ങാനാവാത്ത തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ഇരുവരും ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് തങ്ങളുടെ നിസ്സഹായവസ്ഥ പുറത്തുവിട്ടത്. ഒടുവില്‍ കോടതി ഇരുവരെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തു.
ഹാദിയ വിഷയത്തില്‍ കോടികള്‍ ചിലവഴിച്ച് കേസ് നടത്തുകയും മനുഷ്യാവകാശത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിച്ച എസ്ഡിപിഐ ഷെഹാനയുടെ വിഷയത്തില്‍ പ്രതിക്കൂട്ടിലായി.
കെ.ജെ ജേക്കബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
ഹാദിയ കേസില്‍ തലയിട്ട സുഡാപ്പികള്‍ ഷെഹാനയുടെ കാര്യം വന്നപ്പോള്‍ കുടത്തില്‍ കുടുങ്ങിയ തലയുമായി പാഞ്ഞുനടക്കുന്നത് കാണാന്‍ ഒരു രസമൊക്കെയുണ്ട്.
എങ്കിലും, പൊതുവെ കാണുന്ന ഒരു സമീകരണത്തോടുള്ള വിയോജിപ്പ് അറിയിക്കുന്നു.
സ്വന്തം ജീവിത പങ്കാളിയെ നിശ്ചയിക്കാനുള്ള ഒരു പൗരന്റെ
ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാനാണ് അന്ന് സുഡാപ്പികള്‍ നിലകൊണ്ടത് എന്നും ഇപ്പോഴെന്തേ ആ നിലപാട് കാണുന്നില്ല എന്നുമാണ് പലരും ചോദിക്കുന്നത്.
അത് തെറ്റാണ്.
സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ പെണ്‍കുട്ടിയുടെ കസ്റ്റഡി ചോദിച്ചെത്തിയ മാതാപിതാക്കന്മാരുടെ അവകാശവാദം മറികടക്കാന്‍ സുഡാപ്പികള്‍ കണ്ട കുറുക്കുവഴിയായിരുന്നു ഹാദിയയുടെ വിവാഹം. അതൊരു പ്രണയവിവാഹമാണ് എന്ന് അവര്‍ പോലും അവകാശവാദം ഉന്നയിക്കില്ല.
അതൊരു അറേഞ്ച്ഡ് വിവാഹമാണ്. സാധാരണ അച്ഛനുമമ്മയും കുടുംബവും ചെയ്യുന്ന കാര്യം ഇവിടെ മതബോധം പുഴുകുത്തിയ തലയുമായി നടക്കുന്ന കുറേപ്പേര് ചേര്‍ന്ന് നടത്തി; പ്രായപൂര്‍ത്തിയായ ആള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം കോടതി സംരക്ഷിച്ചു. നാട്ടില്‍ നടക്കുന്ന അറേഞ്ച്ഡ് മാരിയെജുകളിലും ആളുടെ സമ്മതം ഉണ്ട് എന്നാണ് വിശ്വാസം. അത് അയാളുടെ തന്നെ തെരഞ്ഞെടുപ്പായാണ് കണക്കാക്കുന്നതും.
അതായത് പ്രണയ വിവാഹമെന്നോ സാധാരണ നാട്ടില്‍ നടക്കുന്ന അറേഞ്ച്ഡ് വിവാഹമെന്നോ കണക്കാക്കാന്‍ പാടില്ലാത്ത ഒരു കാര്യം. എന്നാല്‍ ഭരണാഘടനാപരമാണ് താനും.
സുഡാപ്പികള്‍ അന്നും പ്രണയ വിവാഹത്തെയല്ല അനുകൂലിച്ചത്. ഇന്നുമല്ല. അവര്‍ അനുകൂലിച്ചത് മതം മാറ്റത്തെ മാത്രമാണ്. അതുകൊണ്ടുതന്നെ അത് ഇന്‍കമിങ് മാത്രമേ കണക്കിലെടുക്കൂ.
അതുകൊണ്ട് ഹാദിയ വിഷയം വച്ച് നാട്ടില്‍ നടക്കുന്ന പ്രണയ വിവാഹങ്ങളോടുള്ള അവരുടെ നിലപാട് അളക്കരുത്. അതില്‍ മാറ്റമൊന്നുമില്ല.
അവരുടെ വിഷയം മതം മാത്രമാണ്, പ്രണയമോ തെരഞ്ഞെടുപ്പോ ഭരണഘടനയോ ഒന്നുമല്ല. മതം മാറ്റത്തിന് സൗകര്യമൊരുക്കുമെങ്കില്‍ അതൊക്കെ കൊള്ളാം എന്നുമാത്രം.
അക്കാര്യത്തില്‍ ഇരട്ടത്താപ്പില്ല”
https://www.facebook.com/kj.jacob.7/posts/10215510980663204
Discussion about this post