കോണ്‍ഗ്രസിനു പത്തു വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് മോദി സര്‍ക്കാരിന് പത്തു ദിവസം കൊണ്ട് സാധിച്ചുുവെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ കര്‍ഷകര്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി രാസവളങ്ങള്‍ എത്തിക്കാനുള്ള റെയില്‍ സംവിധാനത്തിനായി സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പട്ടുകൊണ്ടിരിക്കുകയായിരുന്നു.എന്നാല്‍ ഈ ആവശ്യം നിറവേറ്റാനുള്ള ഒരു നടപടികളും കോണ്‍ഗ്രസ് ഇതു വരെ ചെയ്തിരുന്നില്ല. പത്തു ദിവസം മുന്‍പാണ് താന്‍ രാസവളങ്ങള്‍ റെയില്‍ മാര്‍ഗ്ഗം എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് അമേഠിയിലെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് രാസവളങ്ങളുമായി ആദ്യ ട്രയിന്‍ തിങ്കളാഴ്ച അമേഠിയിലെ ഗൗരിഗഞ്ചിലെത്തുകയും ചെയ്തുവെന്ന് സ്മൃതി ഇറാനി പറഞ്ഞു.
മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ തന്റെ മണ്ഡലമായ അമേഠിയിലെത്തിയതായിരുന്നു സ്മൃതി ഇറാനി. രാസവളങ്ങള്ക്കായുള്ള റെയില്‍ സംവിധാനത്തിനു പുറമേ അമേഠിയിലെ 25,000 സ്ത്രീകള്ക്കായി് സുരക്ഷാ ഭീമാ യോജനാ ഇന്‍ഷ്യൂറന്‍സ് പദ്ധതിയുടെ ആദ്യ ഗഡു വരുന്ന ദീപാവലിക്കു മുന്‍പായി താന്‍ തന്നെ അടയ്ക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
Discussion about this post