പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നിലപാടുകളെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി.എസ് ഉന്നയിക്കുന്നതെല്ലാം പഴയ വിഷയങ്ങളാണെന്ന് യെച്ചൂരി പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നേതൃത്വം നേരത്തേ ചര്‍ച്ച ചെയ്തു നിലപാടുകള്‍ വ്യക്തമാക്കിയതാണ്. കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിനു ശേഷിയുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വി.എസ് അച്ച്യൂതാനന്ദനെതിരെ പ്രമേയം പാസാക്കിയതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് യെച്ചൂരി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു വി.എസിന്റെ നിലപാടുകളെ തള്ളി യെച്ചൂരി രംഗത്തു വന്നിരിക്കുന്നത്.
Discussion about this post