സി.പി.എമ്മില്‍ നിന്നും വിട്ട് മാറിയ നേതാവിനോട് അണികള്‍ ദേഷ്യം തീര്‍ത്തത് മകളുടെ പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചുകൊണ്ട്. കൊല്ലത്ത് സി.പി.എമ്മില്‍ നിന്നും വിട്ട് മാറിയ നേതാവിന്റെ മകളായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയോടെ പേരിലാണ് അണികള്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിനെതിരെ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയെങ്കിലും സി.പി.എമ്മിന്റെ സമ്മര്‍ദ്ദം മൂലം പോലീസ് പ്രതികളെ പിടികൂടാതെ ഒളിച്ച് കളിക്കുകയാണെന്നും ആരോപണമുണ്ട്.
പെണ്‍കുട്ടിയുടെ കോളേജില്‍ പഠിക്കുന്ന മാഗസിന് എഡിറ്ററായ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗം സജിന്‍ സാജന്, ഡി.വൈ.എഫ്.ഐ നേതാവ് അലന് സോണി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. സജിന്‍ സാജന് പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോയയും ഓഡിയോയും അയച്ച് കൊടുക്കുകയായിരുന്നു. ഇത് അലന് സോണി തന്നതാണെന്നും അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ ഇതില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടി കോളേജില്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. പിതാവ് പാര്‍ട്ടി വിട്ടതിനെത്തുടര്‍ന്ന് പ്രവര്‍ത്തനത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായരുന്നു പെണ്‍കുട്ടി. രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയില്‍ ഒപ്പുശേഖരണത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പെണ്‍കുട്ടിക്കെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു എന്നും ആരോപണമുണ്ട്.
Discussion about this post