താന്‍ പിണറായി വിജയനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന അരോപണത്തെ നിഷേധിച്ചിരിക്കുകയാണ് ഷിബു ബേബി ജോണ്‍. ആര്.എസ്.പിയിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഷിബു ബേബി ജോണിനെതിരെയുള്ള ആരോപണം. പിണറായി വിജയനെ തലയില്‍ മുണ്ടിട്ട് പോയി കാണേണ്ട കാര്യമില്ലെന്നും പറയാനുള്ളത് നേരിട്ട് തന്റേടത്തോടെ പറയാനുള്ള ആര്‍ജ്ജവം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം മുന്നണിമാറ്റം ഗൗരവമായാണ് കാണുന്നതെങ്കില്‍ ആര്.എസ്.പിയെ ക്ഷണിക്കേണ്ടത് ദേശാഭിമാനി ലേഖനം വഴിയല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങള്‍ ആര്.എസ്.പി ഒറ്റക്കെട്ടായാണ് എടുക്കുന്നതെന്നും സിപിഎമ്മിന് ഒപ്പം നിന്നാല്‍ മാത്രമേ ഇടതുപക്ഷം ഉണ്ടാകൂ എന്നില്ലായെന്നും ്അദ്ദേഹം പറഞ്ഞു. കൊല്ലം സീറ്റില്‍ സിപിഎമ്മിന് ആശങ്കയുണ്ടെന്നും ആര്.എസ്.പിയിലെ ഒരു ഭാഗത്തെ അടര്‍ത്തി എടുക്കാമെന്ന് ആരും വ്യാമോഹിക്കണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
്അതേസമയം ചവറ കണ്‍സ്ട്രക്ഷന്‍ അക്കാദമിയുടെ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഷിബു ബേബിജോണിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ പിണറായി വിജയന്റെ പ്രശംസയില്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് കരുതുന്നില്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്താക്കി.
Discussion about this post