ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ഈ സിസി ടി.വി ദൃശ്യങ്ങള്‍. മറ്റൊരു വാഹനം ഇടിച്ച് നിര്‍ത്തിയിട്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞ് കയറിയത് നിരത്തിലൂടെ നടന്നു വന്നിരുന്ന അഞ്ച് വയസ്സുകാരന്റെയും അമ്മൂമ്മയുടേയും ശരീരത്തിലൂടെയാണ്. കാറിന്റെ പിറകിലെ ടയര്‍ രണ്ട് പേരുടെയും ശരീരത്തിലൂടെ കയറിയിറങ്ങുന്നതായി ദൃശ്യത്തിലുണ്ട്. എന്നാല്‍ അപകടം നടന്ന് സെക്കന്റിനുള്ളില്‍ യാതോരു പരിക്കുമില്ലാത്ത പോലെ കുട്ടി എഴുന്നേറ്റ് കൂടെയുണ്ടായിരുന്ന അമ്മൂമ്മയുടെ അടുത്തെത്തുന്നത് ആരെയും അത്ഭുതപ്പെടുത്തും.
ശരീരത്തിലൂടെ കാറ് കയറിയിറങ്ങിയിട്ടും പരിക്ക് പറ്റാതിരുന്നതാണ് എല്ലാവരെയും വിസ്മയിപ്പിക്കുന്നത്.
ബ്രസീലില്‍ കഴിഞ്ഞ വര്‍ഷം നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന. കുട്ടിയും അമ്മൂമ്മയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട സംഭവ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതായി സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ പിന്നിലെ രഹസ്യത്തെ കുറിച്ചും കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്
വീഡിയൊ കാണുക-
Discussion about this post