ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനും ഭാര്യ രബ്രീ ദേവിയ്ക്കും മകന് തേജസ്വീ യാദവിനും സമന്‍സ് അയച്ച് ഡല്‍ഹി കോടതി. രണ്ട് ഐ.ആര്.സി.ടി.സി ഹോട്ടലുകളുടെ നടത്തിപ്പിനുള്ള കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് പറഞ്ഞുള്ള കേസിനാണ് സമന്‍സ്. ഓഗസ്റ്റ് 31ാം തീയ്യതിക്ക് മുമ്പായി കോടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ അറിയിച്ചു.
സി.ബി.ഐ അന്വേഷിക്കുന്ന കേസിന്റെ കുറ്റപത്രം ഏപ്രില്‍ 16, 2018ന് സമര്‍പ്പിച്ചിരുന്നു. ലാലു പ്രസാദ് യാദവിനെതിരെ മതിയാവോളം തെളിവുകളുണ്ടെന്ന് സി.ബി.ഐ വ്യക്താക്കി. ഇത് കൂടാതെ അഴിമതി നടക്കുന്ന സമയത്ത് റെയില്‍വെ ബോര്‍ഡ് അംഗമായിരുന്ന ബി.കെ.അഗര്‍വാളിനെതിരെ കുറ്റം ചുമത്താനുള്ള അനുമതി വേണ്ടപ്പെട്ട അധികൃതരില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ വ്യക്താക്കി.
കുറ്റപത്രത്തില്‍ ലാലു പ്രസാദിന്റെയും ഭാര്യയുടെയും മകന്റെയും പേരുകള്‍ കൂടാതെ മുന്‍ കേന്ദ്രമന്ത്രി പ്രേം ചന്ദ് ഗുപ്തയുടെയും അദ്ദേഹത്തിന്റെ ഭാര്യ സരള ഗുപ്തയുടെയും അന്നത്തെ ഐ.ആര്.സി.ടി.സി ഡയറക്ടറായിരുന്ന രാകേഷ് സക്സേനയുടെയും പേരുകളുണ്ട്.
Discussion about this post