നാദാപുരം: നാദാപുരത്ത് സിപിഎം -മുസ്ലീം ലീഗ് സംഘര്‍ഷം തുടരുന്നു.ഇന്ന് വൈകിട്ട് തൂണേരിയില്‍ ഒരു സിപിഎം പ്രവര്‍ത്തകനു കൂടി വെട്ടേറ്റു.ഇന്നലെ നാദാപുരത്ത് വെട്ടേറ്റ് മരിച്ച സിപിഐ(എം) പ്രവര്ത്തകന് ഷിബിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രിയിലാണ് ഒരു സംഘം ഷിബിനെ കുത്തിക്കൊലപ്പെടുത്തിയത്.കേസുമായി ബന്ധപ്പെട്ട് അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൂടുതല്‍ ആക്രമണങ്ങളുണ്ടാകാതിരിക്കാന്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിനിടെയിലാണ് വീണ്ടും ഒരാള്‍ക്കു കൂടി വെട്ടേറ്റത്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് വടകരയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
Discussion about this post