സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയവര്‍ പോലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പ്രശാന്തും പാര്‍ട്ടി അനുഭാവി ജയസൂര്യയുമാണ് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നിരവധി പേരില്‍ നിന്നും ഇവര്‍ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന്, സ്പോര്‍ട്സ് കൗണ്‍സില്‍, വൈലോപ്പിള്ളി സംസ്കൃത ഭവന്, വിഴിഞ്ഞം പോര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് ഇവര്‍ ജോലി വാഗ്ദാനം ചെയ്തത്. തട്ടിപ്പിന്റെ ഭാഗമായി ഈ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ജോലി സംബന്ധമായ ഉത്തരവുകളും മറ്റും ഇവര്‍ കാണിക്കുമായിരുന്നു.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇരുവരും പിടിയിലായത്. കേസില്‍ കൂടൂതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
Discussion about this post