ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ബിഷപ്പ് പള്ളിക്കുള്ളില്‍ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടതില്‍ ദുരൂഹത തുടരുന്നു. ജൂലായ് 29ന് അര്‍ധരാത്രിയില്‍ കുര്‍ബാനയ്ക്ക് പോകുംവഴി സെന്റ് മകാറിയസ പള്ളിയുടെ ഇടനാഴിയില്‍ വെച്ചായിരുന്നു ബിഷപ്പ് എപ്പിഫേനിയസിനെ (68) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പള്ളിയില്‍ സി.സി.ടി.വികള്‍ ഉണ്ടായിരുന്നെങ്കിലും അവ പ്രവര്‍ത്തന രഹിതമാണെന്നാണ് അധികൃതര്‍ പറയുന്നത്. 2016ലും 2017ലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ടിവിടെ. എന്നാല്‍ ബിഷപ്പിന്റെ കൊലപാതകത്തിന് പിന്നില്‍ ഇവരാണെന്ന് വിശ്വസിക്കുന്നില്ലായെന്ന് പള്ളിയിലെ മുതിര്‍ന്ന പുരോഹിതന് ഫാ. ഷെനൗഡാ പറഞ്ഞു.
ക്രിസ്തുവിനെ മനുഷ്യനായും ദൈവമായും വിശ്വസിക്കുന്ന വിഭാഗമാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളി. ഈ വിഭാഗത്തിനെതിരേ പലവട്ടം പല വിഭാഗങ്ങളില്‍നിന്ന് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2017ല്‍ ഐ.എസ് ഭീകരര്‍ മാര്‍ ഗിര്‍ഗിസ് പള്ളിയില്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടിരുന്നു. ഇത് കൂടാതെ ടാന്റയിലെയും അലക്സാണ്ഡ്രയിലെയും സെന്റ് മാര്‍ക്സ് പള്ളികളില്‍ ഐ.എസ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ കൊല്ലപ്പെട്ടത് 40 ആണ്.
Discussion about this post