കാബൂളില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് സോഡക്സോ കമ്പനി ജോലിക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അജ്ഞാതരായ തീവ്രവാദികളാണ് കൃത്യം നിര്‍വ്വഹിച്ചത്. അഫ്ഗാന് പോലീസാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.
മരിച്ച ഇന്ത്യക്കാരന്റെ വയസ്സ് 39 ആയിരുന്നു. മറ്റ് രണ്ട് പേരില്‍ ഒരാള്‍ മലേഷ്യന്‍ സ്വദേശിയും മറ്റേയാള്‍ മാസിഡോണിയന്‍ സ്വദേശിയുമാണ്. മലേഷ്യന്‍ സ്വദേശിയുടെ പ്രായം 64ും മാസിഡോണിയന്‍ സ്വദേശിയുടെ പ്രായം 37ും ആയിരുന്നു.
ഇവര്‍ മൂന്ന് പേരും സോഡക്സോ കമ്പനിയില്‍ പാചകക്കാരായി ജോലി ചെയ്യുന്നവരായിരുന്നു. ഇവരെ പുല്-ഇ-ചര്‍ക്കി എന്ന സ്ഥലത്ത് നിന്നായിരുന്നു തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇവരുടെ മൃതദേഹം ലഭിച്ചത് കാബൂളിലെ തെക്കന്‍ ഭാഗത്തെ മുസ്സാഹി ജില്ലയിലെ ഒരു കാറില്‍ നിന്നുമാണ്. മൂന്ന് പേരും വെടിയേറ്റാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്കരികില്‍ നിന്നും പോലീസിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചിരുന്നു.
Discussion about this post