ഇന്നു മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാള നടന് മോഹന്‍ലാല്‍. ട്വിറ്ററിലാണ് മോഹന്‍ലാല്‍ സുനില്‍ ഛേത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.’ഹാപ്പി ബര്‍ത്ത്ഡേ സുനില്‍ ഛേത്രി’ എന്നാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മോഹന്‍ലാല്‍ ഇന്നു രാവിലെ ട്വീറ്റ് ചെയ്തത്.
Happy Birthday @chetrisunil11 #HappyBirthdaySunilChhetri pic.twitter.com/5tUxDsYxCM
— Mohanlal (@Mohanlal) August 3, 2018
എന്നാല്‍ മോഹന്‍ലാലിന്റെ ട്വീറ്റിനെക്കാള്‍ ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് അതിനു ഛേത്രി നല്കിയ മറുപടിയാണ്. ‘താങ്ക് യു ലാലേട്ടാ’ എന്നായിരുന്നു മോഹന്‍ലാലിനു ഛേത്രിയുടെ മറുപടി. ഇതോടെ വിഷയം ലാല്‍ ആരാധകരും മലയാളികളും ഏറ്റെടുത്തു. മോഹന്‍ലാലിന്റെ ട്വീറ്റും ഛേത്രിയുടെ മറുപടിയും സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.
Thank you so much, Laletta!
— Sunil Chhetri (@chetrisunil11) August 3, 2018
നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍ ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സുനില്‍ ഛേത്രി. മെസിയും റൊണാള്‍ഡോയും മാത്രമാണ് ഇന്ത്യക്കു വേണ്ടി 64 ഗോളുകള്‍ നേടിയ ഛേത്രിക്കു മുന്നിലുള്ളത്.
Discussion about this post