സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഭീകരരുടെ ആക്രമണമുണ്ടായേക്കാമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന് മുഫ്തി അബ്ദുല്‍ റൗഫ് അസ്ഘറിന്റെ മുന്‍ അംഗരക്ഷകന് മുഹമ്മദ് ഇബ്രാഹിം (ഇസ്മായീല്‍) ചാവേറാക്രമത്തിനായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മേയ് ആദ്യവാരം ജമ്മു കശ്മീരിലേക്ക് നുഴഞ്ഞ് കയറിയിരുന്നു ഇബ്രാഹിം.
ഇന്റലിജന്‍സിന് കിട്ടിയ വിവരത്തേത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃത്യമായ വിവരങ്ങളോട് കൂടിയാമ് ഇത്തവണ ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മുഹമ്മദ് ഉമര്‍ എന്ന ഭീകരനും ഇബ്രാഹിമിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ ഇന്ത്യയില്‍ ആക്രമണത്തിന് ലക്ഷ്യമിടാനാണ് ഭീകരസംഘടനയുടെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.
Discussion about this post