ഇന്ത്യയുടെ പി.വി.സിന്ധു ഒരിക്കല്‍ക്കൂടി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെട്ടു. വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ സ്പെയിനിന്റെ കരോലിന മരിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ നില 19-21, 21-10 എന്നാണ്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെടുന്നത്. കഴിഞ്ഞ തവണ ജപ്പാന്റെ നൊസോമി ഒകുഹരയോടായിരുന്നു സിന്ധുവിന്റെ ഫൈനലിലെ തോല്‍വി. കൂടാതെ ഒളിമ്പിക്സ് ഫൈനലിലും സിന്ധു മരിനോട് തോറ്റിരുന്നു. മരിന്റെ മൂന്നാമത്തെ ലോക കിരീടമാണിത്.
Discussion about this post