ആരാധകരോടും സംഘാടകരോടും അപമര്യാദയായി പെരുമാറി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ് നടന് മമ്മൂട്ടി. ഇപ്പോള്‍ അഭിനയരംഗത്ത് തന്നെയുള്ള സഹപ്രവര്‍ത്തകരെ അപമാനിച്ചുവെന്ന വാര്‍ത്തയാണ് ഭരത് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ നടനെ തിരിഞ്ഞ് കൊത്തുന്നത്. കൈരളി ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടി മറ്റൊരു ചാനലിന്റെ ഷോയില്‍ കാണിച്ച ‘ഷോ’ ചാനല്‍ അധികൃതരെയും വെട്ടിലാക്കിയിരിക്കുകയാണ്. സീരിയല്‍ താരങ്ങളെയും ചാനലിനെയും പരിഹസിക്കുന്ന മമ്മൂട്ടിയുടെ പ്രകടനം എങ്ങനെ ചാനലില്‍ സംപ്രേഷണം ചെയ്യുമെന്ന ആശങ്കയിലാണ് പ്രോഗ്രമിന്റെ പ്രോഡ്യൂസര്‍മാരും, ഏഷ്യാനെറ്റ് ചാനലും.
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡില്‍ മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി പുരസ്കാര വിതരണത്തിനിടെ പുരസ്കാരം ലഭിച്ചവരെ കുറിച്ചും സീരിയലുകളെക്കുറിച്ചും വളരെ മോശമായ പരാമര്‍ശങ്ങളാണ് നടത്തിയത്.
പ്രധാന പുരസ്കാരങ്ങളുടെ വിതരണത്തിനായി മമ്മൂട്ടിയെ തുടര്‍ച്ചയായി സ്റ്റേജിലേക്ക് ക്ഷണിക്കുകയായിരുന്നു. മികച്ച നടന്,നടി,ഔട്ട് സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍ക്കായി കലാകാരന്മാരെ ക്ഷണിച്ചപ്പോള്‍ ആദ്യം കളിയായി മമ്മൂട്ടി പറഞ്ഞു തുടങ്ങിയത് പരിഹാസമായും അധിക്ഷേപവുമായി മാറുകയായിരുന്നു.
കറുത്ത മുത്ത് എന്ന സീരിയലിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കാന്‍ കിഷോര്‍ സത്യ എത്തിയപ്പോള്‍ ടെലിവിഷന്‍ ചാനലിലെ ലൈവ് ചര്‍ച്ചകള്‍ക്ക് എല്ലാ ചാനലുകളിലും ഒരേ സമയം പ്രത്യക്ഷപ്പെടുന്നവരുമായി ബന്ധിപ്പിച്ചായിരുന്നു മമ്മൂട്ടിയുടെ കളിയാക്കല്‍. തുടര്‍ച്ചയായി സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍ മൂന്ന് നാല് വട്ടമായി സ്റ്റേജിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നാല്‍ പിന്നെ എന്നെ ഏഷ്യാനെറ്റിന്റെ എംഡിയാക്കിക്കൂടെ എന്ന് മമ്മൂട്ടി കളിയായി ചോദിച്ചതായും പങ്കെടുത്തവര്‍ പറയുന്നു. ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സിനുള്ള പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ പുറത്തിറങ്ങി നിന്ന് പെര്‍ഫോം ചെയ്യുന്നയാള്ക്കാണോ ഈ പുരസ്കാരം എന്നിങ്ങനെയായിരുന്നു മമ്മൂട്ടിയുടെ പരിഹാസം.
ഏഷ്യാനെറ്റ് പുതുതായി സംപ്രേഷണമാരംഭിക്കുന്ന മുകേഷ് അവതാരകനായ ‘സെല്‍ മീ ദ ആന്‍സര്‍’ എന്ന പരിപാടിയുടെ സിച്ച് ഓണിനിടെ ചാനലിനെതിരെയും മമ്മൂട്ടി പ്രതികരിച്ചു. കോടികള്‍ നല്കുന്ന ഷോ ഒന്നിനുപിറകെ ഒന്നായി നിങ്ങള്‍ക്ക് തുടങ്ങാം, കാശ് വാങ്ങിയല്ല താന്‍ ഈ പരിപാടിയില്‍ പങ്കെടുത്തതെന്നിങ്ങനെ ആയിരുന്നു മഹാനടന്റെ വാക്കുകള്‍.ഇതിന് പിന്നാലെ് കൂടുതല്‍ സമയം ചെലവഴിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മമ്മൂട്ടി വേദി വിടുകയും ചെയ്തു.
മമ്മൂട്ടി വേദി വിട്ടതിന് പിന്നാലെ മമ്മൂട്ടിയുടെ പരിഹാസത്തിനെതിരെ പല സീരിയല്‍ താരങ്ങളും രംഗത്തെത്തി. മഹാനടന്റെ വാക്കുകള്‍ക്കായി കാത്തിരുന്നിച്ച് പരിഹാസമാണ് കിട്ടിയതെന്ന മട്ടിലായിരുന്നു മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയ സുജിത് സുന്ദറിന്റെ പ്രതിഷേധം.
‘ഈ മഹാനടനൊരു സീരിയല്‍ ചെയ്തിരുന്നു,ആ സീരിയലിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിരവധി പേരുടെ ഉപജീവനമാണ് സീരിയല്‍ രംഗമെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാന്‍ വരരുതെന്നും സുജിത് സുന്ദര്‍ പറഞ്ഞു. സെവന് ആര്‍ട്സ് ജയകുമാര്‍ ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് സീരിയല്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതെന്നും മമ്മൂട്ടിയുടെ സഹോദരന് സീരിയല്‍ രംഗത്ത് നിന്ന് വളര്‍ന്നതാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. സീരിയല്‍ രംഗത്ത് സജീവമായ മമ്മൂട്ടിയുടെ സഹോദരന് ഇബ്രാഹിംകുട്ടിയും വേദിയിലുണ്ടായിരുന്നു.
മമ്മൂട്ടിയുടെ വാക്കുകള്‍ തമാശയായി കണ്ടാല്‍ മതിയെന്ന വാക്കുകളോടെ വേദിയിലുണ്ടായിരുന്ന സത്യന് അന്തിക്കാട് വിഷയം ലഘൂകരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വിവാദങ്ങള്‍ ഒഴിവാക്കി ടെലിവിഷന്‍ അവാര്‍ഡ് ചടങ്ങ് സംപ്രേഷണം ചെയ്യാനാണ് ഏഷ്യാനെറ്റ് തയ്യാറെടുക്കുന്നത് എന്നാണ് സൂചന. എന്നാല്‍ പ്രധാന അവാര്‍ഡുകള്‍ നല്‍കുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ സ്വാഭാവിക പ്രകടമെന്നിരിക്കെ പല വാചകങ്ങളും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് ലഭിയ്ക്കുന്ന വിവരം.
നേരത്തെ പരസ്യമായ ആരാധകരോടും, സംഘാടകരോടും കോര്‍ത്തും, കൈകാര്യം ചെയ്തും പേരെടുത്ത മമ്മൂട്ടിയുടെ പുതിയ പെര്‍ഫോമന്‍സ് ഏഷ്യാനെറ്റിനെ വെട്ടിലാക്കിയിരിക്കുകയാണെന്ന് വേണം പറയാന്‍. ചാനല്‍ ചെയര്‍മാനായ മമ്മൂട്ടി ഒരു ചാനലിനിട്ടും, നടനായ മമ്മൂട്ടി അതേ ജോലി ചെയ്യുന്നവര്‍ക്കെതിരെയും നല്കിയ ‘പണി’ സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയായി തുടരുകയാണ്.
മെയ് 21 ന് അങ്കമാലിയിലെ ഒരു കണ്വെന്ഷന് സെന്ററിലായിരുന്നു അവാര്‍ഡ് നിശ സംഘടിപ്പിച്ചിരുന്നത്
Discussion about this post