ഈ വര്‍ഷമാദ്യം നടന്ന F8 കോണ്‍ഫറണ്‍സില്‍ ഫേസ്ബുക്ക് ഡേറ്റിംഗ് ഫീച്ചര്‍ പ്രഖ്യാപിച്ചിരുന്നു . എന്നാല്‍ ഇതിനെ സംബന്ധിച്ച യാതൊരു വിവരങ്ങളും കമ്പനി പുറത്ത് വിട്ടിരുന്നില്ല .
ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത അനുസരിച്ച് ഈ സംവിധാനം തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ പരീക്ഷണഅടിസ്ഥാനത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞു എന്നതാണ് . ആപ്പ് ഗവേഷകനായ ജെയ്ന്‍ വോംഗ് തന്റെ ട്വിറ്റെര്വഴിയാണ് ഇക്കാര്യം പുറത്തേക്ക് വിട്ടത് .
ഫേസ്ബുക്കില്‍ വരുന്ന ഈ സംവിധാനത്തിന്റെ “ഫസ്റ്റ് ലുക്കും ” ഇദ്ദേഹം പങ്കുവെചിട്ടുണ്ട് . ഡേറ്റിംഗ് ഫീച്ചറിന്റെ പരീക്ഷണം നടത്തി വരുന്നതായി കമ്പനി സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതെന്നുമുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല .
ഡേറ്റിംഗ് ഫീച്ചറിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ് പുറത്തേക്കു വന്നിട്ടുള്ള വിവരങ്ങള്‍ . സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് ഫേസ്ബുക്കിന്റെ ഡേറ്റിംഗ് ഫീച്ചറിന്റെ പ്രവര്‍ത്തനം നടത്തുവാന്‍ ഉദേശിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കുന്നു . ഈ സൗകര്യം ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് . ഈ ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ പ്രൊഫൈലുകള്‍ പരസ്പരം കാണുവാന്‍ സാധിക്കുകയുള്ളൂ . പ്രൊഫൈല്‍ ഉപയോഗം തുടങ്ങുന്ന സമയത്ത് നിങ്ങളുടെ ഡേറ്റിംഗ് പ്രൊഫൈല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പരിശോധിക്കാന്‍ അനുവാദം നല്‍കണോ എന്നൊരു ചോദ്യമുയരും .
ലിംഗം തിരഞ്ഞെടുക്കുക , സ്ഥലം , നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുതലായവ നല്‍കേണ്ടി വരും . നിങ്ങളുടെ ഇഷ്ടങ്ങള്‍ , ഗ്രൂപ്പുകള്‍ ഇതിനെയെല്ലാംക്കുറിച്ചു ഫേസ്ബുക്ക് തന്നെ സ്വയം തീരുമാനം സ്വീകരിക്കുന്നതാണ് . അതിനാല്‍ തന്നെ ബാക്കി ജോലികള്‍ ഫേസ്ബുക്ക് തന്നെ നിര്‍വഹിക്കുന്നതാണ് .
നിങ്ങള്‍ക്ക് താത്പര്യമുള്ള പ്രൊഫൈല്ലുമായി മെസ്സെഞ്ചര്‍ – വാട്സ്ആപ്പ് വഴി ചാറ്റ് ചെയ്യാന്‍ സാധിക്കും .
ഇതിനായി ഫേസ്ബുക്ക് മറ്റൊരു ആപ്പിനു രൂപം നല്‍കിയിട്ടില്ല . ഫേസ്ബുക്കില്‍ തന്നെ ഈ സൗകര്യം സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും .
Discussion about this post