ഡല്‍ഹി:ട്രെയിന്‍ ഇടിച്ച് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്ന ഇരുപത് കാലികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡല്‍ഹി നരേലയിലാണ് അപകടമുണ്ടായത്. ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന കല്‍ക്ക ശതാബ്ദി എക്പ്രസാണ് കാലിക്കൂട്ടത്തെ ഇടിച്ചത്. അപകത്തില്‍ ട്രാക്കിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്നാണ് റെയയില്വെ അധികൃതര്‍ പറയുന്നത്.
കാലിക്കൂട്ടത്തെ കണ്ട് ലോക്കോപൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചെങ്കിലും കാലിക്കൂട്ടം ചിതറിയോടുകയായിരുന്നു. ഇതാണ് കൊല്ലപ്പെട്ട കാലികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായത്. ഹോലമ്പി കലാനും നരേലായ്ക്കും ഇടയിലുള്ള റെയില്‍വേ ട്രാക്കാണ് കാലിക്കൂട്ടം മുറിച്ച് കടന്നത്.
പുലര്‍ച്ചെ അഞ്ച് അമ്പതോടെയാണ് അപകടം . ട്രാക്കിന്റെ അറ്റകുറ്റപണികള്‍ നടക്കുകയാണ്. അപകടം വടക്കന്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിലധികം വൈകിയാണ് കല്‍ക്കത്ത ശതാബ്ദി എക്പ്രസിന് പുറപ്പെടാനായത്.
Discussion about this post