അവാര്‍ഡ് ജേതാവിന്റെ മുഖമില്ലാത്ത ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇടത് സൈബര്‍ ആക്ടിവിസ്റ്റുകളുടെ പൊങ്കാല. വളരെ രൂക്ഷമായ വിമര്‍ശനമാണ് പിണറായി വിജയന് ഇട്ട പോസ്റ്റിന് കീഴെ ഉയരുന്നത്. ചലച്ചിത്ര പുരസ്ക്കാര സമര്‍പ്പണ ചടങ്ങില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് മുഖ്യമന്ത്രി പോസ്റ്റ് ചെയ്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മികച്ച നടന് പുരസ്ക്കാരം നല്കുന്ന ചിത്രം നല്‍കാനുള്ള മാന്യതയെങ്കിലും കാണിക്കണമായിരുന്നു എന്നാണ് വിമര്‍ശനം.
വിമര്‍ശകര്‍ക്കെതിരെ മോഹന്‍ലാല്‍ ഫാന്‍സും, മുഖ്യമന്ത്രിയെ പിന്തുണക്കുന്നവരും രംഗത്തെത്തിയിട്ടുണ്ട്.
മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടവര്ക്കുള്ള മുഖ്യമന്ത്രിയുടെ ശക്തമായ മറുപടിയാണ് ഫേസ്ബുക്ക് പോസ്റ്റെന്നാണ് വിലയിരുത്തല്‍. മുഖ്യാതിഥിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 105 പേര് ഒപ്പിട്ട കത്ത് സിനിമ-സാംസ്ക്കാരിക മേഖലയിലുള്ളവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം അവഗണിക്കുകയായിരുന്നു.
https://www.facebook.com/PinarayiVijayan/photos/a.969029933188837.1073741831.539381006153734/1866209460137542/?type=3&theater
Discussion about this post