മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തില്‍ വായുസേനയും കരസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കരസേനയുടെ എട്ട് കോളങ്ങള്‍ കേരളത്തിലുണ്ട്. തിരുവനന്തപുരത്തെ പാങ്ങോടിലുള്ള ആര്‍മി സ്റ്റേഷനില്‍ നിന്നും ഒരു കോളം ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ അടിമാലിയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഇത് കൂടാതെ കണ്ണൂരിലെ ഡി.എസ്.സിയില്‍ നിന്നും ഒരു കോളം ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ ഇരിട്ടി, താമരശ്ശേരി, വയനാട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും കരസേന പ്രവര്‍ത്തിക്കുന്നുണ്ട്. വയനാട്ടിലെ കോളം തങ്ങളെ രണ്ടായി തിരിച്ച് ഒരു സംഘം വൈതിരിയിലും മറ്റെ സംഘം പനമരത്തിലും പ്രവര്‍ത്തിക്കുന്നു.
സൈന്യം റോഡിലെ ബ്ലോക്കുകള്‍ മാറ്റി നദികള്‍ നേരായ വഴിയിലൂടെ തന്നെയാണ് ഒഴുകുന്നതെന്ന് ഉറപ്പ് വരുത്തി. കൂടാതെ താമരശ്ശേരി ചുരത്തിലും കോഴിക്കോടിലും താല്‍ക്കാലിക പാലങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദില്‍ നിന്നും സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
അതേസമയം വായുസേന തങ്ങളുടെ രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ഇവ സുലൂര്‍ എയര്‍ ഫോഴ്സ് ബേസില്‍ നിന്നുള്ളവയാണ്. തമിഴ്നാട്ടിലെ ആരക്കോണത്ത് നിന്നും പ്രത്യേക പരിശീലനം ലഭിച്ച രക്ഷാപ്രവര്‍ത്തകരെയും സംസ്ഥാത്ത് വിന്യസിച്ചിട്ടുണ്ട്.
Discussion about this post