കൊച്ചി: പത്രം വിതരണ ഏജന്റുമാര്‍ ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ എണ്ണം പത്രം അയക്കുന്ന ‘മാതൃഭൂമി’യുടെ നടപടിക്കെതിരെ ശക്തമായ നടപടികളുമായി പത്രം ഏജന്റുമാരുടെ സംഘടന. ഈയിടെ ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ പത്രങ്ങളും, പ്രസിദ്ധീകരണങ്ങളും മാതൃഭൂമി കെട്ടിനൊപ്പം അയച്ച് നല്‍കുന്നുണ്ട്. ഇത് പത്ര വിതരണക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. കൂടുതല്‍ എണ്ണം പത്രം അയക്കുന്നതിന് പുറമെ കൃത്യമായ രീതിയില്‍ റിട്ടേണ്‍ ബില്‍ നല്‍കുന്നില്ലെന്നും വിതരണക്കാര്‍ പറയുന്നു.
വിഷയം മാതൃഭൂമി വിതരണവിഭാഗത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഏജന്റുമാര്‍ ആരോപിച്ചു. ഇത്തരം നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് 15 മുതല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ വികരണം ചെയ്യില്ലെന്ന് കോതമംഗലം സ്വതന്ത്ര ന്യൂസ് പേപ്പര്‍ അസോസിയേഷന് യോഗം തീരുമാനിച്ചു. 25 ഏജന്റുമാര്‍ ഉള്‍പ്പെടുന്ന അസോസിയേഷന് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
വിഷയം ചൂണ്ടിക്കാട്ടി മാതൃഭൂമി ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കിയതായും അസോസിയേഷന് ഭാരവഹികള്‍ അറിയിച്ചു.
നേരത്തെ വലിയ തോതില്‍ മാതൃഭൂമി വരിക്കാര്‍ പത്രം ബഹിഷ്ക്കരിച്ചിരുന്നു. തുടര്‍ന്ന് പത്രം കുറവ് അയച്ചാല്‍ മതിയെന്ന് ഏജന്റുമാര്‍ മാതൃഭൂമിയെ അറിയിച്ചു. എന്നാല്‍ തുടര്‍ന്നും മുമ്പത്തെ എണ്ണം അയച്ചു നല്‍കുകയാണ് മാതൃഭൂമി ചെയ്യുന്നത്. വരിക്കാരുടെ മാതൃഭൂമി ബഹിഷ്ക്കരണത്തിന്റെ ഭാരം മാതൃഭൂമി വിതരണം ചെയ്യുന്നവരുടെ തലയില്‍ കെട്ടിവെക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പത്രത്തിന്റെ വരിക്കാരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനായി പത്രക്കെട്ടുകള്‍ കൂടുതല്‍ അയച്ചു നല്കുന്ന പതിവുണ്ടെങ്കിലും റിട്ടേണ്‍ ബില്ലില്‍ ഇത് ഇളവ് ചെയ്ത് കൊടുക്കുകയാണ് പതിവ്
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതില്‍ മാപ്പ് പറയാത്തതിനെ തുടര്‍ന്ന് എന്‍എസ്എസ്, ഹിന്ദു ബ്രാഹ്മിണ്‍ ഫെഡറേഷന് , ഹിന്ദു ഐക്യ വേദി തുടങ്ങിയ സംഘടനകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ മാതൃഭൂമി ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. മാതൃഭൂമി മാപ്പ് പറയണമെന്ന നിലപാടുമായി എല്എന്ഡിപി പോലുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു.
Discussion about this post