കേരളത്തിലെ മഴക്കെടുതി നേരിടാന്‍ രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനത്തിന് ശേഷം അടിയന്തിര സഹായമായി അനുവദിച്ച 100 കോടി അപര്യാപ്തമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. 37 പേര്‍ക്ക് ജീവന് നഷ്ടമായ മഴക്കെടുതിയില്‍ 8,316 കോടിയാണ് സംസ്ഥാനത്തിന്റെ നഷ്ടം. ഇതു പരിഹരിക്കാനുള്ള അടിയന്തിര സഹായമായി 1220 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.കേന്ദ്രം നല്കിയ നൂറു കോടി കേരളത്തിന്റെ പതിവ് നിവാരണ ഫണ്ടില്‍ നിന്നുള്ളതാണെന്നും തോമസ് ഐസക്ക് ആരോപിച്ചു.
ദുരിതത്തിന് കൈത്താങ്ങ് നല്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തുക കേന്ദ്രം നല്കിയതിനേക്കാള് കൂടുതലാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Total loss of floods to Kerala around ₹8000 crores. Immediate mitigation and rectification expenditure to the state around ₹3000.And the central grant precious ₹100. And that too if it is from regular disaster management fund due to Kerala , I donot know!
— Thomas Isaac (@drthomasisaac) August 13, 2018
അതേസമയം, പ്രകൃതി ദുരന്തത്തില്‍ നിന്ന് കരകയറുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ധനമന്ത്രിയെ ഓര്‍മ്മിപ്പിച്ചു.
യുപിഎ സര്‍ക്കാരിന്റെ സമയത്ത് കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പോലും അന്നനുഭവപ്പെട്ടിരുന്ന ദുരന്ത സമയത്ത് കേരളത്തില്‍ സന്ദര്ശനത്തിനെത്തിയിരുന്നില്ല. വെള്ളപ്പൊക്കം ബാധിച്ച തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയില്‍ പോലും അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു.
അദ്ദേഹം പറയുന്നത് എന്താണെന്ന് അറിയില്ല. കേരളത്തിനായി പ്രത്യേക പാക്കേജ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി. നൂറ് കോടി അടിയന്തിര സഹായം നല്‍കുന്നതായും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.
Discussion about this post