പാക്കിസ്ഥാന് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാന്‍ തയ്യാറായിരിക്കുന്ന ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നവ്ജോത് സിംഗ് സിദ്ദു പോയാല്‍ അദ്ദേഹത്തെ രാജ്യദ്രോഹിയായി ജനങ്ങള്‍ മുദ്രകുത്തുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. സിദ്ദു പാക്കിസ്ഥാനില്‍ പോയാല്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും സ്വാമി പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇസ്ലാമാബാദിലേക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി സിദ്ദു അനുമതി തേടിയത്. സിദ്ദുവിനെ കൂടാതെ ഇമ്രാന് ഖാന്റെ സുഹൃത്തുക്കളായ കപില്‍ ദേവിനെയും സുനില്‍ ഗവാസ്ക്കറെയും ഇമ്രാന് ഖാന് ക്ഷണിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ലോക നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ഈ നീക്കം പാക്കിസ്ഥാന് ഉപേക്ഷിക്കുകയായിരുന്നു. അതേസമയം സത്യപ്രതിജ്ഞ നടക്കുക പ്രസിഡന്റ് ഹൗസിലായിരിക്കും.
Discussion about this post