സൂര്യനപ്പറ്റി പഠിക്കാന്‍ ഐ.എസ്.ആര്.ഓയുടെ ആദിത്യ-എല്‍1 2019-2020ല്‍ വിക്ഷേപിക്കും. ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ ദൂരത്തുള്ള ഹാലോ ഭ്രമണ പഥത്തിലായിരിക്കും ആദിത്യ-എല്‍1 വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയില്‍ നിന്നും പി.എസ്.എല്‍.വി-എക്സ്.എല്‍ വാഹനത്തിലായിരിക്കും ആദിത്യ-എല്‍1 വിക്ഷേപിക്കുക.
400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ആദിത്യ-എല്‍1. സൂര്യന്റെ ഏറ്റവും പുറത്തുള്ള പാളിയാണ് ഈ ഉപഗ്രഹമുപയോഗിച്ച് പഠിക്കുക. സോളാര്‍ കൊറോണ എന്ന് പേരുള്ള ഈ പാളി സൂര്യന്റെ അകത്തുള്ള പാളിയെക്കാള്‍ ചൂടുള്ള പാളിയാണ്. ഇതെന്തുകൊണ്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്നും ആദിത്യ-എല്‍1 പഠിക്കും.
സൂര്യന്റെ മറ്റ് പല കാര്യങ്ങളും പഠിക്കാന്‍ വേണ്ടിയുള്ള സാമഗ്രികള്‍ ഈ ഉപഗ്രഹത്തിന്റെ കൂടെയുണ്ടാകും.
Discussion about this post