എറണാകുളം-തൃശ്ശൂര്‍ പാതയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കൊച്ചി, ആലുവ, പറവൂര്‍ മേഖലകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എറണാകുളം-തൃശ്ശൂര്‍ പാതയില്‍ കെ.എസ്.ആര്.ടി.സി സര്‍വ്വീസ് ആരംഭിച്ചു. എന്നാലും രക്ഷാപ്രവര്‍ത്തനത്തിനായി ഈ പാതയിലെ ഗതാഗതത്തിന് ക്രമീകരണം ഏര്‍പ്പെുടത്തിയിട്ടുണ്ട്.
വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസുണ്ട്.
എന്നാല്‍ ഇടപ്പള്ളി-പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കൊച്ചി നഗരത്തിനു വടക്കു പടിഞ്ഞാറുള്ള ഏഴു ദ്വീപുകളില്‍ ജലനിരപ്പു താണുകൊണ്ടിരിക്കുകയാണ്. തിരുവല്ല, ചെങ്ങന്നൂര്‍, അയിരൂര്‍, ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍ എന്നീ ഭാഗങ്ങളിലേക്ക് ഡൈവിങ് വിദഗ്ധരുടെ സംഘങ്ങള്‍ കോച്ചിയിലെ വില്ലിങ്ഡന്‍ ദ്വീപില്‍നിന്നും പുറപ്പെട്ടിട്ടുണ്ട്. ചെങ്ങന്നൂരിലേക്കു പോയിട്ടുള്ളത് 19 ടീമുകളാണ്.
Discussion about this post